തിരുവനന്തപുരം: ലൊയോള ഓൾഡ് ബാച്ചസ് അസോസിയേഷന്റെ (ലോബ) 2025ലെ ഗ്ലോബൽ ലീഡർഷിപ്പ് അവാർഡിന് ബ്രഹ്മോസ് എയ്റോസ്പെയ്സ് സിഇഒ ആൻഡ് ഡിആർഡിഒ ഡയറക്ടർ ജനറൽ അതു ൽ ദിനകർ റാണയും യംഗ് അച്ചീവർ അവാർഡിന് വൈ അൾട്ടിമേറ്റ് കോ ഫൗണ്ടർ ബിനോയ് സ്റ്റീഫനും അർഹരായതായി ലോബ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ലോബ് അവാർഡ് ഫോർ എക്സലൻസ് (പബ്ലിക്ക് അവാർഡ്) കെഎസ്ഐഡിസി ചെയർമാനും പെനിൻസുല പോളിമേഴ്സ് ലിമിറ്റഡ് ഫൗണ്ടർ മാനേജിംഗ് ഡയറക്ടറുമായ ബാലഗോപാൽ ചന്ദ്രശേഖറും അർഹനായി.
22ന് വൈകുന്നേരം 5.30ന് ട്രിവാൻഡ്രം ക്ലബ്ബിലെ സുബ്രഹ്മണ്യം ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.